
Tata Trusts has accepted N. Chandrasekaran’s decision not to seek reappointment as chairman of Tata Sons when his term ends on February 20, 2027. The Sir Dorabji Tata Trust (SDTT), which holds…
ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ തന്റെ കാലാവധിക്ക് ശേഷം സ്ഥാനത്ത് തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തതോടെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികളുമായി ടാറ്റ ട്രസ്റ്റ്സ് രംഗത്ത്. 2027 ഫെബ്രുവരി 20 നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. പുതിയ ചെയർമാനെ കണ്ടെത്താനായി ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ടാറ്റ ട്രസ്റ്റ്സ് തീരുമാനിച്ചു. ടാറ്റ സൺസിന്റെ 27.9 ശതമാനം ഓഹരികൾ കൈവശമുള്ള സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് ഇതിനായി പ്രത്യേക പ്രമേയം പാസാക്കി.

മുഴുവൻ വാർത്തയും ഇംഗ്ലീഷിൽ വായിക്കുക →